തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ പിണറായി വിജയൻ മുതിർന്ന ഉദ്യോഗസ്ഥരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് കെ സുധാകരൻ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് നേതാക്കൾക്കും എതിരെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ വേട്ടയാടലിന്റെയും പകപോക്കലിന്റെയും ഞെട്ടിപ്പിക്കുന്ന ചരിത്രമാണ് പുറത്തുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി.
സത്യസന്ധമായ റിപ്പോർട്ട് നൽകിയതിന് അന്നത്തെ സോളാർ അന്വേഷണ സംഘം തലവൻ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് എഡിജിപി സ്ഥാനത്തുനിന്ന് അപ്രധാനമായ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കു പിണറായി വിജയൻ മാറ്റിയത് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഹേമചന്ദ്രൻ പുറത്തുവിട്ടത്. അദ്ദേഹത്തോട് ഈ വിവരം മുൻകൂർ അറിയിക്കാനുള്ള സാമാന്യമര്യാദ പോലും കാട്ടിയില്ല. അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന നാല് ഡിവൈഎസ്പിമാരെയും അപ്രധാന തസ്തികകളിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഐപിഎസ് വരെ ലഭിച്ച മിടുക്കരായ ഉദ്യോഗസ്ഥരായിരുന്നു ഇവർ. അതൊന്നും പരിഗണിക്കാതെയാണ് ഉമ്മൻ ചാണ്ടിയെ കുടുക്കിയില്ല എന്നതിന്റെ പേരിൽ ഇവരുടെ കരിയർ തന്നെ നശിപ്പിക്കാൻ പിണറായി തുനിഞ്ഞതെന്ന് സുധാകരൻ വിമർശിച്ചു.
Read Also: വിദേശ പണമിടപാടുകൾ ഇനി എളുപ്പത്തിലാകും, റുപേ ഫോറെക്സ് കാർഡുകൾക്ക് ആർബിഐയുടെ അനുമതി
Post Your Comments