
പേരൂർക്കട: ടോറസ് ലോറി മറിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗീകമായും തകർന്നു.
ഇന്നലെ പുലര്‍ച്ചെ 5.30 ഓടൂകൂടി പരുത്തിക്കുഴി കുമരിച്ചന്ത ബൈപ്പാസ് റോഡില്‍ നിന്നും സര്‍വീസ് റോഡിലായിരുന്നു അപകടം നടന്നത്. വല്ലാര്‍പാടത്തുനിന്നും ടൈയിലുമായി കളിയിക്കാവിളയിലേയ്ക്ക് വന്ന ടോറസ് ലോറിയാണ് സര്‍വീസ് റോഡിലേയ്ക്ക് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവറായ കോട്ടയം കടുത്തുരുത്തി സ്വദേശി നിതീഷ് ആനന്ദ് (30) ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാന്‍ കാരണമായതെന്ന് പൂന്തുറ പൊലീസ് പറഞ്ഞു.
സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഫോര്‍ഡ് ഐക്കണ്‍ കാറും പിക്കപ്പും മറിഞ്ഞ ലോറിയുടെ അടിയിലാവുകയായിരുന്നു. നാനോ കാറും അപകടത്തില്‍ പൂര്‍ണമായും തകർന്നു. എന്നാല്‍ ലോറിയിലുണ്ടായിരുന്ന ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.
സംഭവത്തില്‍, പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments