PathanamthittaKeralaNattuvarthaLatest NewsNews

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്ന് കൈ​വി​ല​ങ്ങു​മാ​യി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റിൽ

ചി​റ്റാ​ര്‍ മീ​ന്‍കു​ഴി സ്വ​ദേ​ശി ജി​തി​നാ​ണ്(35) പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്ന് കൈ​വി​ല​ങ്ങു​മാ​യി രക്ഷപ്പെട്ട പോ​ക്‌​സോ കേ​സ് പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പി​ടി​യി​ൽ. ചി​റ്റാ​ര്‍ മീ​ന്‍കു​ഴി സ്വ​ദേ​ശി ജി​തി​നാ​ണ്(35) പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രും​വ​ഴി വി​ല​ങ്ങു​മാ​യി ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​തി​നേ​ഴു​കാ​രി​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ ജി​തി​നെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വെ​ച്ച് ചി​റ്റാ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച ജി​തി​നെ ക​ഞ്ചാ​വ് ശേ​ഖ​രം വീ​ട്ടി​ലു​ണ്ടെ​ന്ന സം​ശ​യ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് രക്ഷപ്പെട്ട​ത്.

Read Also : കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ വിജിലൻസ് പിടിയിൽ

കൈ ​മു​ന്‍വ​ശ​ത്തേ​ക്ക് ആ​ക്കി​യാ​ണ് വി​ല​ങ്ങി​ട്ടി​രു​ന്ന​ത്. മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ താ​ഴ്ച​യി​ലേ​ക്ക് ചാ​ടി ഓ​ടു​ക​യാ​യി​രു​ന്നു. ‌

പിടിയിലാകുമ്പോൾ ഒ​രു കൈ​യി​ലെ വി​ല​ങ്ങ് അ​ഴി​ഞ്ഞു​പോ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ചി​റ്റാ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ക്ക് ക​ഞ്ചാ​വ് വി​ല്‍പ​ന​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍ന്ന് വീ​ട് പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്‌​സോ കേ​സ്ആണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button