
കൂറ്റനാട്: കാപ്പനിയമം ലംഘിച്ച് വീട്ടിലെത്തിയ പ്രതി അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് നട്ടേതടവീട്ടില് നിഷാദി(34)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ക്വാളിറ്റി നഷ്ടപ്പെടാതെ ഇനി ചിത്രങ്ങൾ അയക്കാം, കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്ന നിഷാദിനെതിരെ കോടതി കാപ്പ ചുമത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് പിടികൂടിയത്.
ചാലിശ്ശേരി സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, സുഖമില്ലാത്ത മാതാവിനെ കാണാനായാണ് വന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞെങ്കിലും നിയമലംഘനത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.
Post Your Comments