വയനാട്: കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകാതിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളിയായ വ്യക്തിയിൽ നിന്നും 20,000 രൂപ കൈപ്പറ്റിയ ശേഷം തിരികെ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്.
വയനാട് കൽപ്പറ്റ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പി സി സജിത്തിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. അബ്കാരി കേസുകളിലെ പ്രതിയും, സ്ഥിരം കുറ്റവാളിയുമായ ഒരാളിൽ നിന്നും മുൻ പരിചയമൊന്നുമില്ലാതെ തന്നെ പണം വാങ്ങിയത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്നാണ് കണ്ടെത്തൽ.
Post Your Comments