KeralaLatest NewsNews

ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണ വേളയിൽ വാഹനാപകടം

തൊടുപുഴ: ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമയുടെ ചിത്രീകരണ വേളയിൽ വാഹനാപകടം. ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് വാഹനാപകടം ഉണ്ടായത്. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണ വേളയിൽ താരങ്ങൾ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Read Also: ശ്രദ്ധാ സതീഷിന്റെ ആത്മഹത്യ: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് താക്കീത് നൽകി ക്രിസ്ത്യൻ സംഘടനകളുടെ റാലി

വാഹനത്തിന്റെ വേഗത കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. ജസ്പാൽ ഷൺമുഖനാണ് സിനിമയുടെ സംവിധായകൻ. കെ എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിൽ നായികയായെത്തിയത്.

Read Also: കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയില്ല: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button