Latest NewsNewsBusiness

എഐ ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി സൊമാറ്റോയും, ലക്ഷ്യം ഇതാണ്

ഇന്ന് ഭൂരിഭാഗം കമ്പനികളും സേവനം മെച്ചപ്പെടുത്തുന്നതിനായി എഐ ടൂളുകളുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഐ ടൂളുകൾ ഉപയോഗിച്ചുള്ള പുതിയ മാറ്റങ്ങൾക്കാണ് സൊമാറ്റോ തുടക്കമിടുന്നത്. ഉൽപ്പന്നങ്ങളുടെ ഫോട്ടോഗ്രാഫി, ഉപഭോക്തൃ പിന്തുണ തുടങ്ങിയവയ്ക്ക് പുറമേ, സെർച്ച്, നോട്ടിഫിക്കേഷൻ തുടങ്ങിയ മറ്റ് നിരവധി ഫീച്ചറുകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കാനാണ് സൊമാറ്റോയുടെ നീക്കം.

ഇന്ന് ഭൂരിഭാഗം കമ്പനികളും സേവനം മെച്ചപ്പെടുത്തുന്നതിനായി എഐ ടൂളുകളുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും, ഡാറ്റാ സയൻസ്, മെഷീൻ ലേർണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് ജോലികൾക്കായി എൻജിനീയർമാരെ നിയമിക്കാൻ സൊമാറ്റോ പദ്ധതിയിടുന്നുണ്ട്. ഓപ്പൺ എഐ ചാറ്റ്ജിപിടി ആരംഭിച്ചത് മുതൽ പല കമ്പനികളും എഐ ടൂളുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് പിന്നാലെയാണ്.

Also Read: അപൂർവ ഇനം സസ്യങ്ങളുള്ള ഔഷധത്തോട്ടം ലഡാക്കിൽ നിർമ്മിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button