Latest NewsKeralaNews

12 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന് ബന്ധുക്കൾ : ടാങ്ക് തുറന്ന് പരിശോധന

ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോൾ നടത്തിയ പരിശോധന

തിരുവനന്തപുരം: 12 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് ടാങ്ക് തുറന്ന് പരിശോധന നടത്തി പൊലീസ്. പാങ്ങോട് പഴവിള സ്വദേശി ഷാമിലയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. എന്നാല്‍, ഒന്നും കണ്ടെത്താനായില്ല.

രണ്ടു മക്കളെയും വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോകുന്നതായി പറഞ്ഞു പോയ ഷാമിലയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഒരു വര്‍ഷം മുന്‍പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

read also: യൂട്യൂബർമാരെ ലക്ഷ്യമിട്ട് ഹാക്കിംഗ് പതിവാകുന്നു! തന്മയ് ഭട്ടിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾ നീക്കം ചെയ്ത് ഹാക്കർമാർ

ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോൾ നടത്തിയ പരിശോധന. സഹോദരന്‍ ദേഹോപദ്രവം ഏല്‍പിക്കുന്നു എന്ന് ഷാമില സഹോദരിയോട് പറഞ്ഞിരുന്നു. കൂടാതെ, കൊലപാതകം ആകാനുള്ള സാധ്യതയുണ്ടെന്ന ആരോപണവും ഉയർന്നതോടെയാണ് സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button