Latest NewsKerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നു.നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം നിശ്ചയിച്ചിരിക്കുന്നത്.ഡോ. എന്‍ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി 1988ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശയെത്തുടര്‍ന്നാണ് 1994 മുതല്‍ കേരളത്തില്‍ മഴക്കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി തുടങ്ങിയത്.

നിലവിൽ 3800 ട്രോള്‍ ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 47 ദിവസത്തെ ട്രോളിങ് കഴിഞ്ഞ വർഷം മുതൽ 52 ദിവസമാക്കി ഉയർത്തുകയായിരുന്നു.എന്നാല്‍ 2017 മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ 61 ദിവസത്തെ ട്രോളിങ് നിരോധനം നിലവിലുണ്ട്. ട്രോളിങ് ഏർപ്പെടുത്തുന്നതോടെ മീനുകൾക്ക് വിലവർദ്ധിക്കാൻ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button