കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെമ്മനാട് ദേളി ജങ്ഷൻ കുന്നുപാറയിലെ എം.എ. ഉസ്മാനെയാണ് (43) കോടതി ശിക്ഷിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്.
2022 മാർച്ചിൽ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.
Read Also : ഒഡീഷ ട്രെയിനപകടം: റെയിൽവേ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സിബിഐ പിടിച്ചെടുത്തു
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോയിലെയും വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. മേൽപറമ്പ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മേൽപറമ്പ പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, സബ് ഇൻസ്പെക്ടർ വി.കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Leave a Comment