KeralaLatest NewsNews

നക്ഷത്രയുടെ കൊലപാതകം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു, കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രത്യേകം മഴു തയ്യാറാക്കി

പുനര്‍ വിവാഹം മുടങ്ങിയതില്‍ മഹേഷ് നിരാശയിലായിരുന്നെന്ന് പൊലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സൂചന. കൊലയ്ക്കായി പ്രതി പ്രത്യേകം മഴു തയ്യാറാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുനര്‍ വിവാഹം മുടങ്ങിയതില്‍ പ്രതി നിരാശയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Read Also: ഇതുവരെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയത് 50 ശതമാനം 2000 രൂപ നോട്ടുകൾ, അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നിർദ്ദേശം

പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് മഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാള്‍ ആക്രമിച്ചിരുന്നു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മഹേഷിന്റെ പുനര്‍വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, പതിവായി വീട്ടിലെത്തി ശല്യം ചെയ്തതോടെ ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button