Latest NewsNewsBusiness

ജിഡിപി വളർച്ച തുണച്ചു, തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ജൂൺ 6 മുതലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ പണനയ യോഗം ആരംഭിച്ചത്

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണനയ യോഗത്തിൽ വായ്പാ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തുടർച്ചയായ രണ്ടാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ നിലനിർത്തിയത്. ഇതോടെ, റിപ്പോ നിരക്ക് 6.5 ശതമാനമായി തന്നെ തുടരുന്നതാണ്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായതും, ജിഡിപി വളർച്ച പ്രവചനവും തുണച്ചതോടെയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്തിയത്. 2022 മെയ് മാസം മുതലാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്താൻ ആരംഭിച്ചത്. ഇതിനു മുൻപ് ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് ഉയർത്തിയത്.

ജൂൺ 6 മുതലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ പണനയ യോഗം ആരംഭിച്ചത്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക്, ബാങ്ക് നിരക്ക് എന്നിവ 6.75 ശതമാനമായും തുടരുന്നതാണ്. ഇത്തവണത്തെ യോഗത്തിൽ നോൺ- ബാങ്ക് പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് (പിപിഐ) ഇ-റുപ്പി വൗച്ചറുകൾ നൽകാനും, വ്യക്തികൾക്കായി ഇ-റുപ്പി വൗച്ചറുകൾ ഇഷ്യു ചെയ്യാനും അനുവദിച്ചുകൊണ്ട് ഇ-റുപ്പി വൗച്ചറുകളുടെ വ്യാപ്തി വിപുലീകരിക്കാൻ ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: നേതാക്കളുടെ ഭാര്യമാര്‍ക്ക് വേണ്ടി ശീര്‍ഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകള്‍ കണ്ടത് കാരണഭൂതന്റെ ഭരണത്തില്‍ മാത്രമല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button