മലപ്പുറം: മലപ്പുറത്ത് ജയിലിലേക്ക് ലഹരി കടത്താന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ഇടത്താവളമാക്കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മങ്കട പോലീസ് മയക്ക് മരുന്ന് കടത്തുകാരനെ പിടികൂടുക മാത്രമല്ല, സെന്‍ട്രല്‍ ജയിലിലേക്ക് ഇവ കടത്താന്‍ ഉള്ള വഴി കണ്ടു പിടിക്കുക കൂടിയാണ് ചെയ്തത്.
Read Also:വ്യാജ സർട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലപാതക കേസിലെ പ്രതികള്‍ക്ക് കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവ എത്തിക്കുവാന്‍ ശ്രമിച്ചയാള്‍ ആണ് പോലീസ് പിടിയിലായത്. മങ്കട ആയിരനാഴിപ്പടിയിലുള്ള മുരിങ്ങാപറമ്പില്‍ വീട്ടില്‍, ബിജേഷ് (29) ആണ് പിടിയിലായത്. മങ്കട സി ഐ വിഷ്ണു, എസ് ഐ ഉദയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജേഷിനെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരനാഴിപ്പടി വെച്ച് വാഹന പരിശോധനക്കിടെ ആണ് പ്രതി പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് കഞ്ചാവും, ഹാഷിഷ് ഓയിലും കണ്ടെത്തി.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് കാര്യങ്ങള് വ്യക്തമായത്. എടവണ്ണ കൊലപാതക കേസില്‍ ഉള്‍പ്പെട്ട് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഇയാള്‍ മയക്ക് മരുന്ന് കടത്തിയത്. മയക്കുമരുന്ന് ജയില്‍ എത്തിക്കുന്നത് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വഴി ആണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രാന്‍സ്‌ജെന്‍സ് ശുചിമുറിയില്‍ മയക്ക് മരുന്ന് ഒളിപ്പിച്ച് വെക്കും. ഒളിപ്പിച്ച ഈ മയക്കുമരുന്ന് അസുഖമെന്ന വ്യാജേന ജയിലില്‍ നിന്നും ഹോസ്പിറ്റലില്‍ എത്തിക്കുന്ന പ്രതികള്‍ കൈക്കലാക്കി ജയിലിലേക്ക് കൊണ്ടുപോവുകയുമാണ് പതിവ്.
Post Your Comments