Latest NewsKeralaNews

വ്യാജ സർട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എഐവൈഎഫ് രംഗത്ത്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി.

Read Also: സ്വകാര്യ കമ്പനിക്ക് കടലും കരയും തീറെഴുതി കൊടുത്ത് പിണറായി സര്‍ക്കാര്‍: നാളെ ഉപവാസം ആരംഭിക്കുന്നതായി സന്ദീപ് വാചസ്പതി

മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചു. ഇടതു വിരുദ്ധ ശക്തികർക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലിക്കായി പുറത്തു കാത്തു നിൽക്കുമ്പോൾ തട്ടിപ്പുകളിലൂടെ ചിലർ തൊഴിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണ്. എൽഡിഎഫ് സർക്കാരിന്റെ പ്രതിഛായയ്ക്ക് ഇത്തരം സംഭവങ്ങൾ മങ്ങലേൽപ്പിക്കുമെന്നും സംഘടന കൂട്ടിച്ചേർത്തു.

Read Also: ലോകം ഇന്ത്യയെ മാതൃകയാക്കണം,ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറുവശത്ത് പാകിസ്ഥാന്‍ തകരുന്നു:പാക് വ്യവസായി സാജിദ് തരാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button