Latest NewsKeralaNews

കൈക്കൂലി കേസ്: സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി: കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്ദുൾ ജബ്ബാറാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്ന് 3000 രൂപ കൈക്കൂലി പണം വാങ്ങിയ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. പാലക്കുഴ സ്വദേശിയാണ് പരാതിക്കാരൻ. വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാൻ എത്തിയ ഇദ്ദേഹത്തിൽ നിന്നും അബ്ദുൾ ജബ്ബാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Read Also: വിവാഹ വേദിയില്‍ അടിച്ച് പൂസായി വരന്‍: വരനെയും ബന്ധുക്കളേയും പൂട്ടിയിട്ട് പെണ്‍വീട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

പണം ഒരു ഹോട്ടലിലെത്തി നൽകാനാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇവർക്ക് മുൻപേ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ എത്തി. വിജിലൻസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയാതെ വന്ന അബ്ദുൾ ജബ്ബാർ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ഇത് വിജിലൻസ് കയ്യോടെ പിടികൂടി.

Read Also: സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കും, മത്സ്യവില കുത്തനെ ഉയരാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button