Latest NewsNewsBusiness

ഇന്ത്യൻ ഓയിൽ: പുതിയ രണ്ട് ഉൽപ്പന്നങ്ങൾ കൂടി വിപണിയിൽ എത്തിച്ചു

പൂർണമായും സിന്തറ്റിക് ബേസ് ഓയിൽ, സിനർജസ്റ്റിക് സിസ്റ്റം എന്നിവ ഉപയോഗിച്ചാണ് ഹൈപ്പർസ്പോർട്ട് എഫ് 5 തയ്യാറാക്കിയിട്ടുള്ളത്

ഇന്ത്യൻ ഓയിൽ സെർവോയുടെ പുതിയ രണ്ട് ഉൽപ്പന്നങ്ങൾ കൂടി വിപണിയിലേക്ക്. ഇത്തവണ സിന്തറ്റിക് 4ടി എൻജിൻ ഓയിലായ സെർവോ ഹൈപ്പർസ്പോർട്ട് എഫ്5വും, പ്രീമിയം ഗ്രീസായ സെർവോ ഗ്രീസ് മിറക്കിളുമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സെർവോ ബ്രാൻഡ് അംബാസഡറും, നടനുമായ ജോൺ എബ്രഹാം ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. ചടങ്ങിൽ ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) വി. സതീഷ് കുമാർ, ഡയറക്ടർ (ഗവേഷണം, വികസനം) ഡോ.എസ്.എസ്.വി രാമകുമാർ എന്നിവരും പങ്കെടുത്തു.

പൂർണമായും സിന്തറ്റിക് ബേസ് ഓയിൽ, സിനർജസ്റ്റിക് സിസ്റ്റം എന്നിവ ഉപയോഗിച്ചാണ് ഹൈപ്പർസ്പോർട്ട് എഫ് 5 തയ്യാറാക്കിയിട്ടുള്ളത്. ഈ എൻജിൻ ഓയിൽ എല്ലാത്തരം മോട്ടോർസൈക്കിളുകളിലും ഉപയോഗിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, ആത്മനിർഭർ ഭാരതിനും, രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും സംഭാവന നൽകുന്ന ലിഥിയം അധിഷ്ഠിത ഗ്രീസാണ് സെർവോ ഗ്രീസ് മിറക്കിൾ. ‘ ഉപഭോക്താക്കൾക്ക് നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങൾ നൽകുക എന്നതാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലൂടെ ഇന്ത്യൻ ഓയിൽ ലക്ഷ്യമിടുന്നത്’, ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം വൈദ്യ പറഞ്ഞു.

Also Read: 3വര്‍ഷം മുമ്പ് അമ്മയുടെ ആത്മഹത്യ, അമ്മയുടെ മാതാപിതാക്കളെ കാണാന്‍ വാശിപിടിച്ചതില്‍ പ്രകോപിതനായി കൊലപാതകം, നോവായി നക്ഷത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button