KeralaLatest NewsNews

‘കൊല്ലപ്പരീക്ഷ എത്താറായ്‌ സഖാവേ… കൊല്ലം മുഴുക്കെ ജയിലിലാണോ?’ – ട്രോളി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് പുറത്തു വന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായി. സംഭവത്തിൽ എസ്.എഫ്.ഐയെയും ആർഷോയേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ‘കൊല്ലപ്പരീക്ഷ എത്താറായ്‌ സഖാവേ… കൊല്ലം മുഴുക്കെ ജയിലിലാണോ?’ എന്നാണ് അദ്ദേഹം പരിഹാസത്തോടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

നേരത്തെ എസ്.എഫ്.ഐയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്എഫ്‌ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണെന്നും കേരളത്തിൽ എസ്എഫ്‌ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

‘കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കാരനെ ജയിപ്പിച്ചു. പിഎസ്‌സി പരീക്ഷയിൽ പോലും എസ് എഫ്‌ ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്,’ കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button