അങ്കമാലി: ട്രെയിനിൽ നിന്നു വീണ് യുവാവിന് ഗുരുതര പരിക്ക്. കൊല്ലം ബിനുഭവനിൽ സിനു തോമസ്(20) ആണ് അപകടത്തിൽപ്പെട്ടത്.
അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ടെൽക്ക് മേൽപ്പാലത്തിന് കീഴിൽ ഇന്നു രാവിലെ ആണ് അപകടമുണ്ടായത്. ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്പ്രസിൽ നിന്നും യുവാവ് താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ യുവാവിന്റെ ഇരു കൈകൾക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആദ്യം അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിൽസക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments