Latest NewsKeralaNews

വിദ്യാ വിജയൻമാർക്കും വീണാ വിജയൻമാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിദ്യാ വിജയൻമാർക്കും വീണാ വിജയൻമാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഎമ്മിന്റെ അപചയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്‌ഐക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്‌ഐക്കാരൻ ജയിക്കുന്നു. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്‌ഐ നേതാക്കളുണ്ടെന്ന അവസ്ഥയാണെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ‘മൊബൈൽ നെറ്റ്‌വർക്ക് ഉള്ള സ്ഥലത്തായിരുന്നില്ല ഞാൻ’: സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നുവെന്ന് ആർഷോ

എസ്എഫ്‌ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ല. തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്‌ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നു. ഗോവിന്ദൻ മാഷിന്റേത് അധ:പതനമെന്നും തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതി ഉള്ളത് കൊണ്ടാണ് എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത്. ലോക കേരള സഭ തട്ടിപ്പാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്കും. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. എന്നാൽ മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Read Also: സ്കൂട്ടറിൽ ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ ലോറി: കൂട്ടിയിടിക്കാതെ വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button