തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ മിനിക്കോയ് തീരത്തുള്ള കാലവര്‍ഷം ദുര്‍ബലമാണെങ്കിലും കേരളാ തീരത്തേക്ക് എത്തുന്നതിനുള്ള സാഹചര്യം അനുകൂലമാകുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സർവകലാശാല
അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കന്‍-മദ്ധ്യകേരളത്തില്‍ വരുന്ന മണിക്കൂറുകളിലും മഴ തുടരാനും സാദ്ധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴയ്ക്ക് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും, മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ഇക്കാരണത്താല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അറബിക്കടലിലെ
തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകാനാണ് സാദ്ധ്യത.
വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post Your Comments