KeralaLatest NewsNews

ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട ലിന്‍സിക്ക് വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല

ജസീലിനൊപ്പം താമസം ആരംഭിച്ചത് നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് : ലിന്‍സിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ്‍ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ലിന്‍സി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി പോള്‍സണിന്റെ മകള്‍ ലിന്‍സി (26) ആണ് ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടത്. ലിന്‍സിക്ക് നാലര കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതില്‍ നിന്ന് സുഹൃത്തായ ജസീല്‍ ജലീലിന് ലക്ഷങ്ങള്‍ നല്‍കാമെന്ന് ലിന്‍സി ജസീലിനോട് പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. ലിന്‍സിയുടെ പക്കല്‍ പണമില്ലെന്ന് മനസിലാക്കിയ ജസീല്‍ ജലീല്‍ ഇത് ചോദ്യം ചെയ്തത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read Also: ‘കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ’: ‘ലോക കേരളസഭ’ ഭൂലോക തട്ടിപ്പാണെന്ന് കെ സുരേന്ദ്രൻ

രണ്ട് ദിവസം മുന്‍പാണ് പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിന്‍സി (26) എറണാകുളം കളമശ്ശേരിയിലെ ഹോട്ടല്‍മുറിയില്‍ സുഹൃത്തും തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയുമായ ജസീല്‍ ജലീലിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ബാംഗ്ലൂരില്‍ ബൈജൂസ് ആപ്പില്‍ ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ലിന്‍സി. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്ക് ജോലി നഷ്ടമായി. ഇതോടെയാണ് യുവതി എറണാകുളത്ത് എത്തുന്നത്. വീട്ടുകാരുമായി വലിയ അടുപ്പം ലിന്‍സി പുലര്‍ത്തിയിരുന്നില്ല. ജോലി നഷ്ടമായ കാര്യവും എറണാകുളത്ത് വന്ന വിവരവും ലിന്‍സി വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ട ലിന്‍സിയും തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ജസീല്‍ ജലീലും പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും വലുതായി ഒടുവില്‍ പ്രണയത്തിലെത്തിച്ചേരുകയായിരുന്നു. വഴി ഊട്ടിയുറപ്പിക്കുകയായിരുന്നു. മെയ് പതിനാറാം തീയതി മുതലാണ് കളമശ്ശേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസമാരംഭിച്ചത്. അതിന് മുന്‍പ് രണ്ട് മാസത്തോളം എറണാകുളത്തെ പല ഹോട്ടലുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം.

ലിന്‍സിക്ക് ഷെയര്‍മാര്‍ക്കറ്റില്‍ നാലരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ജസീലിനോട് പറഞ്ഞിരുന്നത്. ഇതില്‍ നിന്ന് പത്ത് ലക്ഷം രൂപ ജസീല്‍ ജലീലിന് കൊടുക്കാമെന്നും പറഞ്ഞായിരുന്നു സൗഹൃദം ഉറപ്പിച്ചതും ഒരുമിച്ച് താമസിച്ചു തുടങ്ങിയതും. എന്നാല്‍ ലിന്‍സിക്ക് നിക്ഷേപമില്ലെന്ന് ജസീല്‍ മനസ്സിലാക്കിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ ജസീല്‍ ജലീലും ലിന്‍സിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിന്നാലെ മുഖത്ത് മര്‍ദ്ദിക്കുകയും നിലത്ത് വീണ ലിന്‍സിയെ ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button