ErnakulamKeralaNattuvarthaLatest NewsNewsCrime

അധ്യാപക ജോലിക്ക് മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ: എസ്എഫ്‌ഐ മുന്‍ നേതാവിന് എതിരെ കേസെടുത്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാജാസ് കോളജ് അധികൃതർ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ, മഹാരാജാസ് കോളജിന്റെ പേരില്‍ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തി.

കോൾ ഇന്ത്യയിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രം, സമാഹരിച്ചത് കോടികൾ

2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് വിദ്യ നിർമ്മിച്ചത്. കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. 2018ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യ കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.

ഒരു വര്‍ഷം മുന്‍പ് പാലക്കാട്ടെ മറ്റൊരു സര്‍ക്കാര്‍ കോളജിലും പിന്നീട്, കാസര്‍ഗോഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ കോളജിലും വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ഇവര്‍ എത്തിയിരുന്നു, എന്നാൽ പാനലില്‍ മഹാരാജാസിലെ അധ്യാപിക ഉണ്ടായിരുന്നതിനെ തുടർന്ന്, വ്യാജരേഖ കാണിക്കാതെ ഇവര്‍ പോകുകയായിരുന്നു.

shortlink

Post Your Comments


Back to top button