കോട്ടയം: വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെത്തുടർന്ന് കാഞ്ഞപ്പള്ളി അമല്‍ജ്യോതി എന്‍ജിനിറിംഗ് കോളജില്‍, രണ്ട് ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ചിനെക്കൊണ്ടന്വേഷിപ്പിക്കാന്‍ തിരുമാനമായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്. ബുധനാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, കോളജ് അധികൃതരും വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തിരുമാനം.
ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന, ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ മായയെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ നടപടിയെടുക്കുമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികൾക്ക് ഉറപ്പു നല്‍കി. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. എന്നാൽ, വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ട എച്ച്ഒഡിക്കെതിരേ ഉടന്‍ നടപടി ഉണ്ടാകില്ല. അന്വേഷണത്തില്‍ തെളിവുകൾ കണ്ടെത്തിയാല്‍ നടപടിയുടെ കാര്യം അപ്പോള്‍ തീരുമാനിക്കും.
എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം, പുതിയ സംവിധാനവുമായി ഈ ബാങ്ക്
വാര്‍ഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്‌മെന്റ് അറിയിക്കുമെന്നും സ്റ്റുഡന്റസ് കൗണ്‍സില്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
തീരുമാനങ്ങളിൽ പൂര്‍ണ്ണ തൃപ്തരല്ലെന്നും എന്നാൽ, സമരം തല്‍ക്കാലം നിര്‍ത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
Post Your Comments