Latest NewsKeralaNews

ഉയർന്ന തിരമാലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂൺ 8 വ്യാഴാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 2.6 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

Read Also: ഭക്ഷ്യ സുരക്ഷാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കും: ആരോഗ്യമന്ത്രി

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് വഴി കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button