Latest NewsIndiaNews

ബിഎസ്എന്‍എല്ലിന് ജീവന്‍ വയ്ക്കുന്നു, 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി, പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ബിഎസ്എന്‍എല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കി. 89,047 കോടിയുടെ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത്.

Read Also: വി എസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

ഈ പുനരുജ്ജീവന പാക്കേജിലൂടെ, ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബിഎസ്എന്‍എലിനെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

2019-ല്‍ ബിഎസ്എന്‍എല്‍/എംടിഎന്‍എലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു, അത് 69,000 കോടി രൂപയുടേതായിരുന്നു. പിന്നീട്, 2022-ല്‍, ബിഎസ്എന്‍എല്‍/എംടിഎന്‍എല്‍ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button