ThrissurLatest NewsKeralaNattuvarthaNews

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിവേചനം കാണിക്കുന്നു: സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി തൃശൂര്‍ അതിരൂപത

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ കുരുതി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്, സംസ്ഥാന സര്‍ക്കാരിന്റെ നടപടികൾക്കെതിരെ തൃശൂര്‍ അതിരൂപതാ മുഖപത്രം ആഞ്ഞടിച്ചത്.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ടെന്നും ന്യുനപക്ഷ അവകാശങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അതിരൂപതാ മുഖപത്രത്തിൽ പറയുന്നു. വിദ്യഭ്യാസ സമിതി ശുപാര്‍ശകള്‍ക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും അതിരൂപതാ നേതൃത്വം കുറ്റപ്പെടുത്തുന്നു.

മ​ന​ക്കൊ​ടി​യി​ൽ നി​ന്നും കാ​ണാ​താ​യ വയോധികൻ എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​നി​ല​യി​ൽ

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ട്. നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതിനാല്‍ നിരവധി അധ്യാപകര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ലന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. എയ്ഡഡ് സ്‌കൂളുകളിലെ പ്‌ളസ് വണ്‍ കമ്യുണിറ്റിക്വാട്ട പ്രവേശനം മെറിറ്റ് അടിസ്ഥാനത്തില്‍ ഏക ജാലക സംവിധാനം വഴി നടത്തണമെന്നുള്ള നിര്‍ദേശം ഭരണഘടനാ ഉറപ്പ് നല്‍കുന്ന ന്യുനപക്ഷാവകാശങ്ങൾക്ക് മേലുളള കടന്ന് കയറ്റമാണെന്ന് തൃശൂര്‍ അതിരൂപത ആരോപിച്ചു.

വിദഗ്ദ സമിതി ശുപാര്‍ശകള്‍ അപക്വവും ചില നിരീക്ഷണങ്ങള്‍ വേണ്ടത്ര പഠിക്കാതെയുമാണ് ചേര്‍ത്തിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ളയിടങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ടമെന്നും ലേഖനത്തിൽ പറയുന്നു. ആഡംബരവും ധൂര്‍ത്തും അഴിമതിയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും തൃശൂര്‍ അതിരൂപത ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button