നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്കിന്റെ ദ്വൈമാസ മോണിറ്ററിംഗ് പോളിസി യോഗത്തിന് നാളെ മുതൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ജൂൺ എട്ടിനാണ് സമാപിക്കുക. 43-ാമത് എം.പി.സി യോഗത്തിന്റെ തീരുമാനം ജൂൺ എട്ടിന് പ്രഖ്യാപിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ റിപ്പോ നിരക്ക് വർദ്ധനവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്കിൽ ഇത്തവണയും കേന്ദ്ര ബാങ്ക് മാറ്റം വരുത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ, റിപ്പോ നിരക്ക് ഇത്തവണയും 6.5 ശതമാനമായി തന്നെ നിലനിർത്താനാണ് സാധ്യത. മുൻകാല പണനയ അവലോകന നടപടികൾ ഫലപ്രാപ്തിയിൽ എത്തിയതാണ് പണപ്പെരുപ്പം കുറഞ്ഞതിലൂടെ സൂചിപ്പിക്കുന്നത്. 2022 മെയ് മാസം മുതൽ തുടർച്ചയായി ആറ് തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത്.
Also Read: വീണ്ടും പടികടന്നെത്തിയ കോടിയേരിയെ കണ്ട് കണ്ണീരടക്കാനാവാതെ വിനോദിനിയും ബിനീഷും
2023 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ മൊത്തം 250 ബിപിഎസ് പോയിന്റ് വരെ ആർബിഐ ഉയർത്തിയിട്ടുണ്ട്. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സി.പി.ഐ) പണപ്പെരുപ്പം കഴിഞ്ഞ ഏപ്രിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എംപിസി യോഗം ചേരുന്നത്. മെയ് മാസത്തെ സി.പി.ഐ ജൂൺ 12-നാണ് പ്രഖ്യാപിക്കുക.
Post Your Comments