തിരുവനന്തപുരം: യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍ സുഹൃത്ത് പിടിയില്‍. യുവതിയുടെ കഴുത്തില്‍ തുണിചുറ്റി മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ട് യുവതിയുടെ പത്തു വയസ്സുകാരന്‍ മകനാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ എത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവതിയെ രക്ഷിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Read Also: ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനില്‍കുമാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും പ്രതിയും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അതിനിടയില്‍ ഇരുവരും കണ്ട് പരിചയപ്പെടുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആണ്‍സുഹൃത്തായ അനില്‍കുമാറിനൊപ്പം വാടകയ്ക്കു താമസിക്കുന്നത്. യുവതിക്ക് പത്തുവയസുകാരനായ ഒരു മകനുമുണ്ട്.
കുറച്ചുകാലമായി അനില്‍കുമാറും യുവതിയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊലപാതക കേസില്‍ അനില്‍കുമാര്‍ ജയിലിലായിരുന്നു. തുടര്‍ന്ന് ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു എന്നാണ് വിവരം. പുറത്തിറങ്ങിയ ശേഷമാണ് പ്രതി വിവാഹിതയായ യുവതിയുമായി പരിചയപ്പെടുന്നത്. അതിനുശഷം ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയുായിരുന്നു.
അടുത്തിടെ അനില്‍കുമാര്‍ വീടിനുള്ളിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് അനുവദിക്കില്ലെന്ന് യുവതി അനില്‍കുമാറിനെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം. ഈ പ്രശ്‌നത്തിന്റെ പേരില്‍ വഴക്ക് സ്ഥിരമായതോടെ അനില്‍കുമാറിനൊപ്പം താമസിക്കാന്‍ കഴിയില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച സന്ധ്യയോടെ വീട്ടിലെത്തി ഇയാള്‍ യുവതിയെയും മകനെയും ഉപദ്രവിച്ചു. അതിനുശേഷം യുവതിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചെന്നും അതിനു പിന്നാല കഴുത്തില്‍ തുണിയിട്ട് മുറുക്കി സീലിങ്ങിലെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. മുറിക്കുള്ളില്‍ നിന്ന് ബഹളമുണ്ടായതോടെ യുവതിയുടെ മകന്‍ എത്തി നോക്കിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ കണ്ടത്. തുടര്‍ന്ന് മകന്‍ നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയാണ് യുവതിയെ രക്ഷിച്ചത്. വഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്‌ഐമാരായ കെഎല്‍ സമ്പത്ത്, ജി വിനോദ്, കെജി പ്രസാദ്, സജി, സിപിഒ രാമു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments