
കുന്ദമംഗലം: മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പതിമംഗലം സ്വദേശി മുഹമ്മദ് ഷമീർ (33) ആണ് അഞ്ചു മാസങ്ങൾക്കുശേഷം പിടിയിലായത്. മദ്രസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡന്റുമായ യു. അഷ്റഫ് സഖാഫിയെ വീടിന് സമീപത്തുവെച്ച് വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
Read Also : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
2022 ഡിസംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. അക്രമത്തിൽ സഖാഫിക്ക് ഒരു കൈയിന്റെ വിരൽ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments