Latest NewsIndiaNews

റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ

ന്യുഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുന്‍ റെയില്‍വേ മന്ത്രികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.
റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പൊള്ളയായ അവകാശവാദങ്ങള്‍ എല്ലാം തെളിയുന്നതാണ് അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറയുന്നു. റെയില്‍വേ ജീവനക്കാരുടെ ഒഴിവുകള്‍, സിഗ്‌നല്‍ സംവിധാനത്തിലെ പോരായ്മകള്‍, സുരക്ഷാവീഴ്ചകള്‍ എല്ലാം നാല് പേജുള്ള കത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

Read Also: മദ്രസ അധ്യാപകനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ

‘ഒഡീഷയിലെ ദുരന്തം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. സുരക്ഷ സംബന്ധിച്ച റെയില്‍വേമന്ത്രിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തുറന്നുകാട്ടപ്പെട്ടു. റെയില്‍വേ ബജറ്റിനെ കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ചതുംഅദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തുന്നു.

‘തെറ്റുകള്‍ സമ്മതിക്കാന്‍ താങ്കളും റെയില്‍വേ മന്ത്രിയും തയ്യാറാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. അപകടത്തിന്റെ മൂലകാരണം കണ്ടെത്തിയെന്ന് റെയില്‍വേമന്ത്രി പറയുന്നു. എന്നിട്ട്, സിബിഐ അന്വേഷണം വേണമെന്നും പറയുന്നു. സിബിഐ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ്. റെയില്‍വേ അപകടങ്ങളല്ല. സിബിഐ എന്നല്ല ഒരു അന്വേഷണ ഏജന്‍സിക്കും രാഷ്ട്രീയ, സാങ്കേതിക, അധികാര കേന്ദ്രങ്ങളലെ പരാജയത്തിന്റെ ഉത്തരവാദിത്തം എടുത്തുകാണിക്കാന്‍ പറ്റില്ല. മാത്രമല്ല, റെയില്‍വേ സുരക്ഷ, സിഗ്‌നല്‍, മറ്റ് വിഷയങ്ങളൊക്കെ പരിശോധിക്കാന്‍ അവര്‍ക്ക് സാങ്കേതിക വിദഗ്ധരില്ല’, ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button