KeralaLatest NewsNews

വനിതാ നവോത്ഥാന മതിലുപണിക്കാരും ഫെമിനിസ്റ്റുകളും എവിടെ? ഈ പോക്രിത്തരം ചോദിക്കാന്‍ ആരുമില്ലേ? ജോയ് മാത്യു

വനിതാ നവോത്ഥാന മതിലുപണിത, ഘോരം ഘോരം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ ഉള്ള, ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങള്‍ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാര്‍ ഉള്ള ഈ കേരളത്തിലാണ് ഇത്തരം പോക്രിത്തരം അരങ്ങേറിയത്: എല്ലാവര്‍ക്കും മിണ്ടാട്ടം മുട്ടിയോ: രോഷത്തോടെ ജോയ് മാത്യു

കൊച്ചി: നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ജയിലിലായ സവാദിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതില്‍ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്. വനിതാ നവോത്ഥാന മതിലുപണിത നാട്ടില്‍ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ ആരുമില്ലെന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് താരം പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ലെന്നും നടന്‍ വിമര്‍ശിച്ചു.

Read Also: ഇടുക്കിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പബ്ലിക് ബസിലിരുന്ന് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളര്‍ന്നതില്‍ നമ്മള്‍ അഭിമാനിക്കുക. വിപ്ലവകാരികളായ മഹിളാ സംഘടനകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങള്‍ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം’.

‘പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടില്‍ !അല്ലെങ്കില്‍ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളില്‍നിന്നും ചൂരല്‍പ്രയോഗം നടത്തി ഓടിക്കുന്ന നിരവധി കര്‍മ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍!(ചിരിപ്പിക്കരുത് ) രാഷ്ട്രീയ പാര്‍ട്ടികളിലെ പെണ്‍ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം. എന്നാല്‍ ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങള്‍ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാര്‍ ഉള്ള ഈ കേരളക്കരയില്‍ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !’

shortlink

Related Articles

Post Your Comments

Related Articles


Back to top button