Latest NewsKeralaNews

നിയമത്തെ മാനിക്കുന്നത് ബലഹീനതയായി കാണരുതെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നു: വി മുരളീധരൻ

കൊല്ലം: നിയമത്തെ മാനിക്കുന്നത് ബലഹീനതയായി കാണരുതെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഎം പ്രവർത്തകനാണെങ്കിൽ പോലീസ് സംരക്ഷിക്കുമെന്ന ഉറപ്പാണ് കൊലപാതകികൾക്ക് ധൈര്യമേകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുനലൂരിൽ ബിജെപി മണ്ഡലം കമ്മറ്റി അംഗമായ സുമേഷിനെ സിപിഎം പ്രവർത്തകർ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ, ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു

പ്രാദേശിക പ്രശ്‌നങ്ങൾ പോലും പറഞ്ഞ് തീർക്കാനല്ല, കൊന്ന് തീർക്കാനാണ് പിണറായിയുടെ പാർട്ടിക്ക് താത്പര്യം. സുമേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടായ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ വീട്ടിൽ കയറിയായിരുന്നു അരുംകൊല. എതിർശബ്ദങ്ങളെ അരിഞ്ഞു തള്ളുന്ന രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് ആ പാർട്ടി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Read Also: ആദ്യരാത്രിയില്‍ നവദമ്പതികള്‍ മുറിയില്‍ മരിച്ചനിലയില്‍, ഇരുവര്‍ക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button