ThiruvananthapuramLatest NewsKeralaNews

കെഎസ്ആർടിസി സിറ്റി സർക്കുലർ: രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിലെത്തി

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്

തലസ്ഥാന നഗരിയിൽ കെഎസ്ആർടിസി സിറ്റി സർക്കുലർ രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിൽ എത്തി. 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിലവിൽ, 50 ബസുകളാണ് സർവീസ് നടത്തുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. ഈ പദ്ധതിയിൽപ്പെട്ട മുഴുവൻ ബസുകളും ജൂലൈ അവസാനത്തോടെ എത്തുമെന്നാണ് സൂചന.

തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം വിലയിരുത്തിയതിനുശേഷമാണ് വിവിധ റോഡുകളിലേക്ക് സിറ്റി സർക്കുലർ ബസുകൾ സർവീസ് നടത്തുക. നിലവിലുള്ളവയെല്ലാം നഗര ഉപയോഗത്തിന് യോജിച്ച 9 മീറ്റർ ബസുകളാണ്. അതേസമയം, കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായമായ 455 കോടി രൂപയിൽ നിന്നും 225 കോടി രൂപ ചെലവഴിച്ച് കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. നിലവിൽ, സർവീസ് നടത്തുന്ന ഡീസൽ ബസുകൾ എല്ലാം കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് മാറ്റും. ഇതോടെ, ഡീസൽ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിത നഗരമായി തലസ്ഥാനത്തെ മാറ്റാനാണ് ലക്ഷ്യം.

Also Read: വീട്ടിൽ ഉറങ്ങിക്കിടവേ പാമ്പു കടിയേറ്റു: രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button