കാഞ്ഞിരപ്പള്ളി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചോറ്റി മൈത്രിനഗറിൽ ആനി തോട്ടിപറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 8.20 ഓടു കൂടിയായിരുന്നു അപകടം. ചോറ്റി പാലാമ്പടം എൽപി സ്കൂളിന് എതിർവശത്തായി പാതയോരത്ത് സുഗന്ധദ്രവ്യങ്ങൾ വിൽപ്പന നടത്തുന്ന ഇവർ കടയിൽനിന്നു വീട്ടിലേക്ക് പോകാനായി റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : നഗ്നതാ പ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവം, പ്രതികരിച്ച് പരാതിക്കാരിയായ യുവതി
കബറടക്കം ഇന്ന് നടക്കും. മക്കൾ: അൽഫിയ, അജ്മൽ (ബഹറിൻ). മരുമക്കൾ: നൗഫൽ, ബദരിയ്യ.
Post Your Comments