ഭുവനേശ്വര്‍: ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഭൂരുപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 100 കണക്കിന് മൃതദേഹങ്ങളാണ് അവകാശികള്‍ എത്താനായി ആശുപത്രികളില്‍ കിടക്കുന്നത്. അതേസമയം മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍ ദുരന്തത്തില്‍ പരിക്കേറ്റ് കഴിയുന്നവരുടെ പട്ടികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Also: ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് സാധിച്ചു: അമിത് ഷാ
അതേസമയം മുമ്പ് 288 പേര്‍ മരിച്ചുവെന്ന് വന്ന വാര്‍ത്ത തെറ്റാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തില്‍ ഇതുവരെ മരിച്ചത് 275 പേരാണ്. ചില മൃതദേഹങ്ങള്‍ എണ്ണിയപ്പോള്‍ രണ്ട് പ്രാവശ്യം എണ്ണിയതാണ് പ്രശനത്തിന് കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരില്‍ 88 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. അതേസമയം പരിക്കേറ്റ ഭൂരിഭാഗം പേരും ആശുപത്രിയില്‍ നിന്നും പോയി.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ഇതിനായി മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുവാനും ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ മൃതദേഹങ്ങളിലും ഡിഎന്‍എ പരിശോധന നടത്തും.
Post Your Comments