ന്യൂഡൽഹി: ആരോഗ്യ രംഗത്ത് മാറ്റങ്ങൾ വരുത്തുവാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പല പദ്ധതികൾ വഴി ചികിത്സാ സഹായങ്ങൾ വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
648 മെഡിക്കൽ കോളേജുകളാണ് രാജ്യത്തുള്ളത്. കൂടാതെ, മെഡിക്കൽ സീറ്റുകളുടെ എണ്ണം കൂട്ടി. കോവിഡ് കാലത്ത് വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമം ആക്കിയത് ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഒഡിഷയിൽ ട്രെയിൻ ദുരന്തത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. നമ്മുടെ കുടുംബത്തിലുള്ളവർ പെട്ടന്ന് ഇല്ലാതായ പോലെ. പരിക്കേറ്റവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments