കാസര്‍കോട്: അദ്ധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ ഖദീജ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി.
സവാദിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് പിതാവ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞിരുന്നതായും യുവതി മൊഴിനല്‍കി. സവാദിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അബ്ദുള്‍ റഹ്മാന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പിഎഫ്ഐ നേതാക്കളാണ് സവാദിന് വിവാഹം ചെയ്യാനുള്ള സഹായങ്ങള്‍ ചെയ്ത് നല്‍കിയത്. അനാഥനാണെന്ന് പറഞ്ഞാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഭാര്യാപിതാവിനടുത്തേക്ക് വിവാഹാഭ്യര്‍ത്ഥനയുമായി ഇയാള്‍ എത്തിയതെന്നാണ് വിവരം.
കാസര്‍കോട് നിന്ന് 2016ല്‍ വിവാഹ ശേഷമാണ് സവാദ് വളപട്ടണത്തെത്തിയത്. പിഎഫ്ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ഇയാള്‍ ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാന്‍ പോയത്. തുടര്‍ന്ന് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറി. ഇക്കാര്യങ്ങളെല്ലാം പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു.
Post Your Comments