ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഒട്ടനവധി തരത്തിലുള്ള തട്ടിപ്പുകളും വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കാറുണ്ട്. ഇത്തവണ ആൻഡ്രോയ്ഡ് ആപ്പിനെ തന്നെ തകരാറിലാക്കുന്ന പുതിയ ബഗ്ഗുകൾ വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കൾ ഗ്രൂപ്പ് ചാറ്റ്, വ്യക്തിഗത ചാറ്റ് എന്നിവ ഉപയോഗിക്കുമ്പോഴാണ് ബഗ്ഗ് ട്രിഗർ ചെയ്യുന്നത്.
പ്രധാനമായും wa.me/settings എന്ന ലിങ്ക് ഉപഭോക്താക്കൾ തുറക്കുമ്പോഴാണ് ബഗ്ഗ് ട്രിഗർ ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ ബഗ്ഗുകൾ ഫോണിൽ പ്രവേശിക്കുന്നതോടെ, ആപ്പ് തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, ഫോണിലെ വിവരങ്ങൾ ചോർത്താൻ ആരംഭിക്കുന്നതുമാണ്. ആൻഡ്രോയ്ഡിലെ വാട്സ്ആപ്പിന്റെ 2.23.10.77 പതിപ്പിനെയാണ് ബഗ്ഗ് ബാധിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റ് വേർഷനുകളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. നിലവിൽ, വാട്സ്ആപ്പിന്റെ ബ്രൗസർ പതിപ്പായ വാട്സ്ആപ്പ് വെബ്ബിനെ ഈ ബഗ്ഗ് ബാധിച്ചിട്ടില്ല.
Also Read: ലോക ബാങ്കിന് ഇനി പുതിയ തലവൻ! പ്രസിഡന്റായി ചുമതലയേറ്റ് അജയ് ബംഗ
Post Your Comments