പറ്റ്‌ന: നിർമ്മാണത്തിലിരിക്കുന്ന പാലം നദിയിലേക്ക് തകർന്ന് വീണു. ബിഹാറിലാണ് സംഭവം. വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗഞ്ച് പാലം ഗംഗാ നദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു.
Read Also: ഈ കാർഗോ കമ്പനിയിലെ ജീവനക്കാർക്ക് സന്തോഷവാർത്ത! ബോണസായി ലഭിക്കുന്നത് 30 മാസത്തെ ശമ്പളം
2015 ലാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ, എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല.
Read Also: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് മലയാളി നഴ്‌സിന്: ലഭിച്ചത് 45 കോടി
Post Your Comments