ചങ്ങനാശേരി: കോഴിയെ കയറ്റിവന്ന പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30-ന് എന്‍എച്ച്-183 റോഡില്‍ തുരുത്തിയിലാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന്, പ്രദേശത്ത് വാഹനഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശേരി അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ മുഹമ്മദ് താഹയുടെ നേതൃത്വത്തിലുള്ള സംഘം ഇലക്ട്രിക് പോസ്റ്റിലെ ലൈനുകള്‍ കട്ട് ചെയ്ത് മാറ്റി വാഹനവും ഇലക്ട്രിക് പോസ്റ്റും റോഡ് അരികിലേക്ക് നീക്കിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
Read Also : ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ചു : സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ, ഭാണ്ഡത്തിലുണ്ടായിരുന്നത് ലക്ഷങ്ങൾ
ഓഫീസര്‍മാരായ സതീഷ് കുമാര്‍, ടി.എസ്. വിനോദ്, ഗിരീഷ് കുമാര്‍, ഗണേഷ്, അമല്‍ദേവ്, വി.എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അപകടത്തിൽ പരിക്കേറ്റയാളെ നാട്ടുകാര്‍ ഹോസ്പിറ്റലിലെത്തിച്ചിരുന്നു. പൊലീസും കെഎസ്ഇബി അധികൃതരും സംഭവസ്ഥലത്തെത്തിയിരുന്നു.
Post Your Comments