ഉപഭോക്താക്കൾക്കായി ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. സ്വകാര്യ ടെലികോം സേവന ദാതാക്കളെ അപേക്ഷിച്ച് ഇന്റർനെറ്റ് സ്പീഡ് കുറവാണെങ്കിലും, മികച്ച പ്ലാനുകളാണ് ബിഎസ്എൻഎലിൽ ഉള്ളത്. ഇത്തവണ 130 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ ബിഎസ്എൻഎൽ ഞെട്ടിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
നാല് മാസത്തോളം വാലിഡിറ്റി ലഭിക്കുന്ന പ്ലാനിനായി 699 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്രൈസ് ടാഗിൽ ഇത്രയും ഉയർന്ന വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ഇല്ലെന്ന് തന്നെ പറയാം. 699 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് മികച്ച കണക്ടിവിറ്റിയും, തടസങ്ങളില്ലാതെ ഇന്റർനെറ്റ് എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. ദിവസവും 0.50 ജിബി ഡാറ്റയാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ദിവസേന 100 എസ്എംഎസുകൾ സൗജന്യമായി ലഭിക്കും. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് ഫ്രീ ബിഎസ്എൻഎൽ ട്യൂൺസിലേക്കും ആക്സസ് ലഭിക്കുന്നുണ്ട്. മൊബൈൽ ഡാറ്റയ്ക്ക് അധികം പ്രാധാന്യം നൽകാത്തവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.
Also Read: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്
Post Your Comments