Latest NewsNewsBusiness

കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തോടെ വ്യാപാരം

നിഫ്റ്റി 46.35 പോയിന്റ് നേട്ടത്തിൽ 18,534.10-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടക്കം മുതൽ നിറഞ്ഞുനിന്ന വിൽപ്പന സമ്മർദ്ദത്തെയും, ചാഞ്ചാട്ടത്തെയും അതിജീവിച്ചാണ് ഇന്ന് ഇന്ത്യൻ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇ സെൻസെക്സ് 118.57 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,547.11-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46.35 പോയിന്റ് നേട്ടത്തിൽ 18,534.10-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹന, ബാങ്കിംഗ് ഓഹരികളിലെ മികച്ച വാങ്ങൽ ട്രെൻഡുകൾ ഓഹരി സൂചികകളെ നേട്ടത്തിൽ എത്തിക്കാൻ സഹായിച്ചിട്ടുണ്ട്.

മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ ആൻഡ് ടി, സൺ ഫാർമ, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്പ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഭാരതി എയർടെൽ, സൊമാറ്റോ, നൈക തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, ഇൻഫോസിസ്, ബിപിസിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ഇന്ത്യ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.

Also Read: രാഹുല്‍ തൊഴില്‍ രഹിതനാണെന്നുവച്ച് രാജ്യത്തെ യുവാക്കളെല്ലാം അങ്ങനെയല്ല: അണ്ണാമലൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button