വിവാദമായ കേരള സ്‌റ്റോറി സിനിമയെ തള്ളിപറഞ്ഞ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചതാണെന്നും ചിലത് മാത്രമാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. 32,000 മതംമാറി സിറിയയിലേക്ക് പോയിട്ടില്ലെന്ന് പറഞ്ഞ രാഹുൽ, മൂന്നു പേര്‍ പോയി എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ചൂണ്ടിക്കാട്ടി. നമുക്ക് മുന്നില്‍ മതംമാറ്റമെന്ന പ്രശ്‌നമുണ്ട്. ആ പ്രശ്‌നം ഇസ്ലാമിസ്റ്റ് റാഡിക്കലിസമാണ്. എന്നാല്‍ ഇസ്ലാമോഫോബിയ കൂടാതെ അതിനെ ചെറുക്കണമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ ‘യുവജനങ്ങളും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
‘നിര്‍ബന്ധിത മതപരിവര്‍ത്തനവും, ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതുമായ മൂന്ന് സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മറിയം എന്നാണ് അവരുടെ പേരുകള്‍. എന്നാല്‍ കേരളത്തിലെ ദൗര്‍ഭാഗ്യകരമായ കാര്യം ഇടതും വലതും ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് ആര്‍ക്കും ഒരു കേന്ദ്രീകൃത സ്‌പേസ് ഉണ്ടാകില്ല എന്നതാണ് സത്യം’, അദേഹം പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തിയറ്ററില്‍ നിന്നും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 225 കോടിയാണ് നേടിയത്. സിനിമയുടെ ഒടിടി റിലീസ് ഈ മാസം തന്നെ നടക്കും. ചിത്രം സീ5 ല്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. സീ5 ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്‌ക്കെതിരെ ചിന്ത ജെറോമും രംഗത്ത് വന്നിരുന്നു. ദി കേരള സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമയാണെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം പ്രതികരിച്ചത്. ദി കേരള സ്റ്റോറി എന്ന സിനിമയുടെ പേര് പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു. ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ലെന്നും സംസ്ഥാനത്തെ മതനിരപേക്ഷത തകര്‍ക്കാനും വിദ്വേഷം ജനിപ്പിക്കാനുമുള്ള മുന്‍കൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണ് കേരള സ്റ്റോറിയിലുള്ളതെന്നും ചിന്ത ചൂണ്ടിക്കാട്ടി.
Post Your Comments