തിരുവനന്തപുരം: കോവിഡ് മഹാമാരി കേരള ടൂറിസത്തെയും കാര്യമായി ബാധിച്ചിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ‘നിരവധി പേര്‍ക്ക് ജോലി നഷ്ടമായി, വരുമാനം ഇല്ലാതായി, ബിസിനസുകള്‍ നഷ്ടത്തിലായി. എന്നാല്‍ കേരള സര്‍ക്കാര്‍ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആകുന്നതെല്ലാം ചെയതു. അതിന്റെ ഫലവും നമുക്ക് മുന്നിലുണ്ട്. 2022 ഓടെ ടൂറിസം മേഖലയെ ഉയര്‍ത്താനായി. ക്രമേണ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചു. പുതിയ ടൂറിസം പദ്ധതികളുടെ പേരില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ കേരളം 13-ാം സ്ഥാനം കരസ്ഥമാക്കി. ട്രാവല്‍ പ്ലസ് ലഷര്‍ മാഗസിന്‍ കേരളത്തെ 2022 ലെ ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നായി തെരഞ്ഞടുത്തു’.
Read Also: രാഹുല്‍ തൊഴില്‍ രഹിതനാണെന്നുവച്ച് രാജ്യത്തെ യുവാക്കളെല്ലാം അങ്ങനെയല്ല: അണ്ണാമലൈ
‘കേരളത്തിന്റെ ടൂറിസം മികവിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ടൂറിസം മേഖലയില്‍ പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കേരള ടൂറിസവും പരമ്പരാഗത ആയുര്‍വേദ ടൂറിസവും ബന്ധപ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കി. കാരവാന്‍ ടൂറിസം നടപ്പിലാക്കി. ദേശീയ പാത വികസനം ടൂറിസം മേഖലയില്‍ നല്ല മാറ്റം വരുത്തുമെന്നാണ് വിശ്വസിക്കുന്നത്. റോഡുഗതാഗതം മെച്ചപ്പെടുത്തുകയാണ് ഇത് ടൂറിസത്തെയും ജന ജീവിതത്തെയും കൂടുതല്‍ മെച്ചപ്പെടുത്തും. ആഭ്യന്തര ആന്താരാഷ്ട്ര മാര്‍ക്കറ്റിങ്ങിനും ബ്രാന്‍ഡിങ്ങിനുമാണ് ഞങ്ങള്‍ ശ്രദ്ധ കൊടുക്കുന്നത്. മണ്‍സൂണ്‍ വെല്‍നെസ്, ബീച്ച് ടൂറിസം എന്നീ മേഖലയില്‍ പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കും’ മന്ത്രി പറഞ്ഞു.
Post Your Comments