മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ആളെ അറസ്റ്റ് ചെയ്ത് പൊലീസ്. കർണാടകയിലാണ് സംഭവം. മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമർശം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചയാളാണ് അറസ്റ്റിലായത്.
റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ മാത്രമല്ല വാട്സാപ്പിലും ഇയാൾ അധിക്ഷേപ പരാമർശം പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും ആദ്യം നടപടിയുണ്ടായില്ല.
പരാതിയിൽ നടപടിയെടുക്കാത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്നാണ് പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments