Latest NewsNewsIndia

ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാം: മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഒരു ദിവസത്തേക്കാണ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനായാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്.

Read Also: ടാക്‌സി വാഹനങ്ങളിൽ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുമ്പോൾ ഓൺ സ്‌കൂൾ ഡ്യൂട്ടി ബോർഡ് വെയ്ക്കണം: മോട്ടോർ വാഹന വകുപ്പ്

കർശന നിർദ്ദേശത്തോടെയാണ് ജാമ്യം. മാധ്യമങ്ങളെ കാണാനോ, മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചു.

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നീക്കം. തുടർന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സർപ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: പഴയിടം സദ്യ വിളമ്പിയാല്‍ അത് ബ്രാഹ്മണിക്കല്‍ ഹെജിമണി, സ്‌കൂളുകളില്‍ അറബിക്കില്‍ സ്വാഗത ബാനര്‍ വച്ചാല്‍ അത് മതേതരത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button