KeralaLatest NewsNews

പഴയിടം സദ്യ വിളമ്പിയാല്‍ അത് ബ്രാഹ്മണിക്കല്‍ ഹെജിമണി, സ്‌കൂളുകളില്‍ അറബിക്കില്‍ സ്വാഗത ബാനര്‍ വച്ചാല്‍ അത് മതേതരത്വം

പഴയിടം സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ സദ്യ വിളമ്പിയാല്‍ അത് ബ്രാഹ്മണിക്കല്‍ ഹെജിമണി, സര്‍ക്കാര്‍ സ്‌കൂളുകളില്‍ വെണ്ടയ്ക്ക വലിപ്പത്തില്‍ അറബി ലിപിയില്‍ സ്വാഗത ബാനര്‍ വച്ചാല്‍ അത് മതേതരത്വം വിളമ്പല്‍...ഒരേ പന്തി, രണ്ട് തരം ഇരവാദ വിളമ്പല്‍: അഞ്ജു പാര്‍വതി

 

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ യുവജനോത്സവത്തില്‍ കുട്ടികളുടെ മത്സരമായിരുന്നില്ല മാറ്റ് കൂട്ടിയത്, പകരം കുഷ്ഠം പിടിച്ച മനസുള്ള ചിലര്‍ വിളമ്പിയ നോണ്‍ വെജ് വര്‍ഗീയതയായിരുന്നു. അത് ഏറ്റെന്ന് മനസിലായതോടെ ചേരിതിരിഞ്ഞ പോരുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും നമ്മള്‍ മലയാളികള്‍ സാക്ഷികളായി. വര്‍ഷങ്ങളായി യുവജനോത്സവ വേദികളില്‍ സദ്യ ഒരുക്കി പതിനായിരങ്ങളെ ഊട്ടിയിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വിശ്വാസ്യത ഈ കാലയളവില്‍ ചോദ്യം ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തി. ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന് മലയാളികള്‍ ആദ്യമായി അന്ന് കേട്ടു. ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന് അറബിയില്‍ എഴുതിയ സ്വാഗതം ബാനര്‍ വച്ചാല്‍ ആര്‍ക്കും ഒരു ചോദ്യവുമില്ല എന്ന് അഞ്ജു പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

Read Also: മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യം: കെ സുരേന്ദ്രൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ സാമ്പാര്‍ വിളമ്പിയാല്‍ അത് മതേതരത്വത്തിന്റെ കടയ്ക്കല്‍ ആഞ്ഞു വെട്ടുന്ന വര്‍ഗ്ഗീയ വെട്ട് സ്‌കൂള്‍ പ്രവേശനോത്സവത്തിന് അറബിയില്‍ എഴുതിയ സ്വാഗതം ബാനര്‍ വച്ചാല്‍ അത് മതേതരത്വം പൂത്തുലഞ്ഞു നില്‍ക്കുന്നത്’.

‘പഴയിടം എന്ന നമ്പൂതിരി നാനാജാതി മതസ്ഥരായ കുട്ടികളും രക്ഷിതാക്കളും ഒത്ത് കൂടുന്നിടത്ത് സദ്യ വിളമ്പിയാല്‍ അത് ശുദ്ധ -അശുദ്ധ ബോധവും ബ്രാഹ്മണിക്കല്‍ ഹെജിമണിയും , അറബിക് ലേര്‍ണിങ് ഇമ്പ്രൂവ്‌മെന്റ് ഫോഴ്സ് എന്ന ആലിഫ് അറബിക് ക്ലബ് നാനാജാതി മതസ്ഥരായ കുട്ടികളും രക്ഷിതാക്കളും ഒത്ത് കൂടുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അങ്കണങ്ങളില്‍ വെണ്ടയ്ക്ക വലിപ്പത്തില്‍ അറബി ലിപിയില്‍ സ്വാഗതബാനര്‍ വച്ചാല്‍ അത് മതേതരത്വം വിളമ്പല്‍ ഒരേ പന്തി, രണ്ട് തരം ഇരവാദ വിളമ്പല്‍ ??????’

shortlink

Related Articles

Post Your Comments

Related Articles


Back to top button