കുവൈത്ത് സിറ്റി: വീടിന് തീപിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കുവൈത്തിലെ ജലീബ് അൽ ശുയൂഖിലാണ് സംഭവം. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. വിവരം ലഭിച്ചതോടെ കുവൈത്ത് സെൻട്രൽ ഓപ്പറേഷൻസ് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അപകടം സംബന്ധിച്ച വിവരമറിഞ്ഞ് അൽ സമൂദ്, അൽ അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി. മൂന്ന് നിലകളുള്ള വീടിന്റെ ഉൾവശത്ത് ഏതാണ്ട് പൂർണമായി തീ പടർന്നിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Post Your Comments