2023ലെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഇതുവരെ കാണാത്ത ചില സംഭവങ്ങളെ ചൂണ്ടിക്കാട്ടി എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത് വന്നു. ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പൂത്തു വിരിഞ്ഞു നിന്നത് കുരുന്നുകള്‍ക്ക് അറബിയിലും സ്വാഗതം അരുളിയ ബോര്‍ഡുകളാണ്. ഇന്നലെ മിക്ക ജില്ലകളിലെ ഗവ.സ്‌കൂളുകളിലും ഈ അറബിക് ഭാഷയില്‍ എഴുതിയ സ്വാഗതം അരുളല്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നുവെന്ന് അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നു. അതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ആ ബാനറുകളില്‍ എല്ലാം അലിഫ് അറബിക് ക്ലബ് എന്ന് എഴുതിയിട്ട് ഉണ്ടായിരുന്നു എന്നതാണ്.
ദേശീയ ഭാഷ ആയ ഹിന്ദിയോട്, പ്രത്യേകിച്ച് ദേവനാഗിരി ലിപിയോട് അകലം പാലിക്കുന്ന ജൈവ ബുദ്ധിജീവികളോട്, ദേശീയ ഭാഷയായ ഹിന്ദിയോട് ഉള്ള വൈരം തീര്‍ത്തും വൈദേശികമായ ഒരു മത ഭാഷയായ അറബിക്കിനോട് തോന്നാത്തത് എന്തേ? എന്ന് അഞ്ജു പാര്‍വതി തന്റെ ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.
Read Also: പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നു: മുഖ്യമന്ത്രി
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..
‘സ്‌കൂള്‍ പ്രവേശനോത്സവം 2023 ല്‍ പൂത്തു വിരിഞ്ഞു നില്‍ക്കുന്ന അറബിയില്‍ ഉള്ള മതേതരത്വ ബാനറുകള്‍! ഗവ : അച്ച്യുതന്‍ ഗേള്‍സ് എല്‍ പി സ്‌കൂളിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഈ ബാനര്‍ ഒരു സുഹൃത്ത് അയച്ചു തന്നപ്പോള്‍ തോന്നിയത് അവിടുത്തെ സ്‌കൂളില്‍ ഉള്ള അറബിക് ലിറ്റററി ക്ലബ് വച്ച ബാനര്‍ ആയിരിക്കും എന്നാണ്. അതിനാല്‍ തന്നെ മറ്റൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് ആണറിഞ്ഞത് ഇന്നലെ മിക്ക ജില്ലകളിലെ സ്‌കൂളുകളിലും ഈ അറബിക് ഭാഷയില്‍ എഴുതിയ സ്വാഗതം അരുളല്‍ ഉണ്ടായിരുന്നുവെന്ന്..അതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ആ ബാനറുകളില്‍ എല്ലാം ALIF ARABIC CLUB എന്ന് എഴുതിയിട്ട് ഉണ്ടായിരുന്നു എന്നതാണ്. Arabic Learning Improvement Force എന്നതിന്റെ ചുരുക്കെഴുത്താണ് ALIF എന്നാണ് അറിഞ്ഞത്’.
‘ദേശീയ ഭാഷ ആയ ഹിന്ദിയോട്, പ്രത്യേകിച്ച് ദേവനാഗിരി ലിപിയോട് അകലം പാലിക്കുന്ന ജൈവ ബുദ്ധിജീവികളോട് ഒന്ന് ചോദിക്കട്ടെ, ദേശീയ ഭാഷയായ ഹിന്ദിയോട് ഉള്ള വൈരം തീര്‍ത്തും വൈദേശികമായ ഒരു മത ഭാഷയായ അറബിക്കിനോട് തോന്നാത്തത് എന്തേ? അടുത്ത കൊല്ലം മുതല്‍ ഗവ :സ്‌കൂളുകളില്‍ മാതൃഭാഷയേക്കാള്‍ വലിപ്പത്തില്‍ സംസ്‌കൃതത്തിലോ ഹിന്ദിയിലോ സ്വാഗതം എന്നൊരു ബാനര്‍ ഉണ്ടാക്കി ഹിന്ദി പ്രചാര സഭയോ ഏതെങ്കിലും സംസ്‌കൃത ഭാഷാ സ്‌നേഹികളുടെ സംഘടനയോ വച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം??’
Post Your Comments