Latest NewsKeralaNews

‘പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്’: പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കർഷകൻ

വെള്ളരിക്കുണ്ട്: ‘പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം’ അധികാരികൾക്കു മുന്നിൽ കെവി ജോർജ് തന്റെ നിലപാടറിയിച്ചത് ഇത്തരത്തിലാണ്. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെ കുറേനേരം തലപുകച്ചെങ്കിലും അവസാനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നു മാത്രമായിരുന്നു ഉറപ്പ് നല്‍കിയത്.

2022 ജൂണിൽ ഒരു ദിവസം രാവിലെ കോഴിക്കൂട് തുറന്നപ്പോൾ തന്റെ കോഴികളെയെല്ലാം വിഴുങ്ങി കിടക്കുന്ന പെരുമ്പാമ്പിനെയാണ് കെവി ജോർജ് കൂടിന്റെ അടുത്ത് കണ്ടത്. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു.

പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോർജ് വനം വകുപ്പധികൃതരെ സമീപിച്ചു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button